വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന പോലെയാണ് മലയാള നാടകവേദിയുടെ അവസ്ഥ.
നാടകവുമായി ബന്ധപ്പെട്ടവരൊക്കെ നാടകത്തെക്കുറിച്ച് നാടകമേയുലകം എന്ന് ഉറഞ്ഞു തുള്ളും.
ഏതെങ്കിലും ഒരു നാടകവതരണമുണ്ടെങ്കില് മുമ്പും ശേഷവും അവതരണത്തെക്കുറിച്ച് ഉഗ്രന്‍ വാദപ്രതിവാദങ്ങള്‍ നടത്തും.
ചിലര്‍ തല്ലിപ്പിരിയും,ചിലര്‍ കള്ളില്‍ തിരിയും.
എല്ലാം നാടകത്തിനുവേണ്ടി,ആശ്വസിക്കാം.
കര്ട്ടന് വലിച്ചു കെട്ടിയിടത്തൊക്കെ സീറ്റുറപ്പിച്ച് ആയുസ്സില്‍ ഇത്തിരി ബാക്കിയുള്ള ഒരു നാടക പ്രേമി, നാടകത്തെ മാത്രം കാണുന്നില്ലല്ലോ ദൈവമെ..... എന്ന് കുന്തിച്ചിരുന്നാല്‍ അയാളെ നമുക്ക് സര്‍ഗ്ഗ ശേഷിയുള്ള കാണി എന്ന് വിലയിരുത്താം.
1 comment:
വാളെടുത്തവരൊക്കെ വെളിച്ചപ്പാട്....മലയാള നാടകവേദി.
വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന പോലെയാണ് മലയാള നാടകവേദിയുടെ അവസ്ഥ.
നാടകവുമായി ബന്ധപ്പെട്ടവരൊക്കെ നാടകത്തെക്കുറിച്ച് നാടകമേയുലകം എന്ന് ഉറഞ്ഞു തുള്ളും.
ഏതെങ്കിലും ഒരു നാടകവതരണമുണ്ടെങ്കില് മുമ്പും ശേഷവും അവതരണത്തെക്കുറിച്ച് ഉഗ്രന്‍ വാദപ്രതിവാദങ്ങള്‍ നടത്തും.
ചിലര്‍ തല്ലിപ്പിരിയും,ചിലര്‍ കള്ളില്‍ തിരിയും.
എല്ലാം നാടകത്തിനുവേണ്ടി,ആശ്വസിക്കാം.
കര്ട്ടന് വലിച്ചു കെട്ടിയിടത്തൊക്കെ സീറ്റുറപ്പിച്ച് ആയുസ്സില്‍ ഇത്തിരി ബാക്കിയുള്ള ഒരു നാടക പ്രേമി, നാടകത്തെ മാത്രം കാണുന്നില്ലല്ലോ ദൈവമെ..... എന്ന് കുന്തിച്ചിരുന്നാല്‍ അയാളെ നമുക്ക് സര്‍ഗ്ഗ ശേഷിയുള്ള കാണി എന്ന് വിലയിരുത്താം.
തൃശൂരില്‍ അന്തര്‍ദ്ദേശീയ നാടകോത്സവത്തിന് തിരശ്ശീലയുയര്‍ന്നു,താണു.
കേരളത്തിലെ നാടക പ്രവര്‍ത്തകരെല്ലാം ഉണര്‍ന്നുവോ.
നാടക പ്രവര്‍ത്തകരെ വിടാം,പാവങ്ങള്‍.
കാണികളാണ് പ്രധാനം.
ചൈനീസ് ഓപ്പറെയില്‍ നിന്നും തുടങ്ങി.
വിപണിയിലെ വില കുറഞ്ഞ ചൈനീസ് വസ്തുക്കള്‍ പോലെ ഒരു നാലാംകിട സാധനമായിരുന്നു അത്.
എങ്കിലും ചൈനയല്ലെ,നമുക്ക് വാഴത്താം.
പത്രങ്ങള്‍ ചരിത്രസംഭവമെന്ന് പതിവുപോലെ പേനയുന്തി,അരിക്കാശാണല്ലൊ പ്രശ്നം.
അതിന്റെ വ്യാജനിര്‍മ്മിതിയില്‍ കാണികള്‍ ഇരുന്നിടം ചന്തിപൊക്കാതെ ഓപ്പറെയെ പൊക്കി.
പിന്നീടാണ് യഥാര്‍ത്ഥ ഓപ്പറെയെന്താണെന്നും ഇവിടെ കണ്ടതല്ലെന്നുമുള്ള അക്കിടി മനസ്സിലാക്കുന്നത്.
അപ്പോളേക്കും നേരം വെളുത്തു.
കണ്ടതെല്ലാം മറന്ന് അടുത്ത കര്ട്ടന് വലിക്കുന്നതും കാത്തിരിക്കുന്നു.
ദാ വരുന്നു മുദ്രാരാക്ഷസം.
ഏതോ നൂറ്റാണ്ടില്‍ നിന്നും പൊക്കിയെടുത്ത് പൊടികുടഞ്ഞെടുത്ത ഒന്ന്.
ഫണ്ട് സംഘടിപ്പിക്കാന്‍ ഇതാണ് നല്ല മാര്‍ഗ്ഗം.
വര്‍ത്തമാനത്തെ തമസ്കരിക്കുക,ഭൂതത്തില്‍ ആവേശിക്കുക,അതില്‍ തന്നെ കുടുങ്ങിക്കിടക്കുക,കാണികളെ കുടുക്കിക്കിടത്തുക.
ഇതിനേക്കാള്‍ ഭേദപ്പെട്ട അരാഷ്ട്രീയപ്രവര്ത്തനമില്ല.
ഫോര്‍ഡ് ഫൌണ്ടേഷന് കാണേണ്ട,ഫണ്ട് തരും.
ലക്ഷങ്ങള്‍ നീട്ടി കണ്ണും കരളും മഞ്ഞളിപ്പിച്ച് കലാകാരനെ വീഴ്ത്താന്‍ അവരെ പ്രേരിപ്പിക്കുന്നതും.
ഇതിന് സാക്ഷ്യം തേടി നമ്മള് തൃശൂര്‍ ജില്ല വിട്ടു പോകണമെന്നില്ല.
ഇവിടെ വീണ വന്‍ മരങ്ങള്‍ തന്നെ സാക്ഷ്യം.
ഇരുപതാം നൂറ്റാണ്ടിലും വാലുള്ള മനുഷ്യനെ കാണുന്നത് അതി ദയനീയം തന്നെ.
ശബരിമലയില്‍ അയ്യപ്പന്മാരെപ്പോലെ നാടകക്കാരെ കൊണ്ട് തട്ടി നടക്കാന്‍ വയ്യ.
നൂറ്റൊന്നരങ്ങ്,ഒരു വര്‍ഷത്തെ പ്രഭാഷണപരമ്പര,കുട്ടികളുടെ കളരി,പെണ്കളരി,ഡ്രാമ സ്കൂള്‍,സംഗീത നാടക അക്കാദമി നാടക രക്ഷാകര്‍ത്താക്കളുടെ നിര വലുതാണ്.
പക്ഷെ ഇവിടെയൊന്നും നാടകമില്ല.
എന്തു കൊണ്ട്?
ഏതൊരു കലയും സൌന്ദര്യാത്മകപ്രവര്ത്തവും പ്രതിരോധ പ്രവര്‍ത്തനവുമാണ്.
ഇവയെപ്പറ്റി ധാരണയാണ് പ്രധാനം.
ബ്രെത്റ്റിനെപ്പറ്റി നമ്മള് സംസാരിക്കും.
മുദ്രാരാക്ഷസവും ചക്കയും അവതരിപ്പിക്കും.
സത്യത്തില്‍ തൃശൂര്‍ നാടകോത്സവത്തെ രക്ഷിച്ചത് ഇറാനും പാകിസ്ഥാനുമാണ്.
മുസ്ലീം സമുധായവും രാഷ്ട്രങ്ങളും സാംസ്കാര വിരുദ്ധരെന്ന വര്യേണ്യ ആശയത്തെ തൃശൂരില്‍ അവര്‍ തകിടം മറിച്ചു.
ഇതു മാത്രമാണ് തൃശൂര്‍ നാടകോത്സവം കൊണ്ടുണ്ടായ നേട്ടം,
സ്റ്റേജിനെയും കാണികളേയും എങ്ങിനെ സമന്വയിപ്പിക്കാമെന്നറിയാത്തവരാണ് ഇതിന്റെ ചുക്കാന്‍ പിടിച്ചതെങ്കിലും.
Post a Comment