Thursday, August 7, 2008

മലയാള സിനിമ ഇനിയും ജാടവല്‍ക്കരിക്കാനില്ല.

പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെഴുതി മറ്റൊരു കഥാകൃത്ത് ഇന്ദുമേനോന്‍ തിരക്കഥ ചമച്ച് അതിപ്രശസ്ത കവിയും ലോകപ്രശസ്തകാമുകനുമായ രൂപേഷ് പോള്‍ ഒണ്ടാക്കിയ ഒരു സിനിമയത്രെ മൈ മദേര്‍സ് ലാപ്ടോപ്.

അമ്മയും മകനും തമ്മിലുള്ള അതിവൈകാരിവും മാക്സിമം പൈങ്കിളി ടച്ചുള്ള ഒരു തിരക്കഥ എഴുപതുകളിലെ ആര്‍ട് സിനിമയുടെ മൂശയിലിട്ട് വാര്‍ത്തെടുത്ത, മലയാളിക്ക് നാണക്കേടുണ്ടാക്കിയ ഒരു വികലാംഗ സിനിമയാണ് ലാപ് ടോപ്പ്.

കൊല്‍ക്കത്തയില്‍ നാടക പ്രവര്‍ത്തകനായ സുരേഷ് ഗോപി(താടിയുണ്ട്)നാട്ടിലെത്തുന്നു,അമ്മയെകാണാന്‍(രോഗിയാണ്).
അമ്മ മരണത്തോട് മല്ലടിക്കുകയാ‍ണെന്നറിഞ്ഞ് നടക മകന്‍ തളരുന്നു.

ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ സംശയിക്കുന്ന ഡോക്ടര്‍ അമ്മയുടെ ഗര്‍ഭപാത്രം ഒരു ചാക്ക് സഞ്ചിയിലാക്കി മകന്റെ കയ്യില്‍ കൊടുക്കുന്നു,ടെസ്റ്റിനുവേണ്ടി.

ഹതാശയായ നാടകമകന്‍ ബാറില്‍ കയറി മദ്യപിക്കുന്നു,ഗര്‍ഭപാത്രം ബാറില്‍ മറക്കുന്നു.

ക്ലീന്‍ ബോയ് ഗര്‍ഭപാത്ര കിറ്റ് കടലില്‍ വലിച്ചെറിയുന്നു.

ഒടുവില്‍ മകന്‍ ഗര്‍ഭപാത്രത്തിലേക്കെന്നപോലെ ജലസ്രോതസ്സിന്റെ ആഴത്തിലേക്ക് ഊളയിട്ട് പോകുന്നു.

ഇതാണ് സുഹൃത്തെ ലാപ് ടോപ്പിന്റെ കഥയും തമാശും.

ജാടകള്‍ കുറെ കണ്ടിട്ടുണ്ട്.

പക്ഷെ ഇമ്മാതിരി ഒന്നൊന്നര ജാട മലയാള സിനിമയില്‍ ആദ്യം.

ഗര്‍ഭപാത്രം സഞ്ചിയിലാക്കി മീന്‍ മാര്‍ക്കറ്റില്‍ പൊയിവരുന്നവനെ പോലെയുള്ള കാഴ്ച ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയാണ്.

തിളക്കുന്ന വെള്ളത്തിലേക്ക് എന്റെ കോണകവും എന്ന രീതിയില്‍ ആദിവാസി പ്രശ്നവും ഇതില്‍ കടന്നു വരുന്നു.

സിനിമ എന്ന ഈ സാധനത്തിന്റെ മറ്റൊരു ഭാഗത്ത് അമ്മ ഒളിപ്പിച്ചു വെച്ച അഛന്റെ ചിതാഭസ്മം കാമുകി(പദ്മപ്രിയ) കണ്ടെടുത്ത് തമാ‍ശയാക്കുന്നുണ്ട്.

നമ്മള്‍ അവിടെ ഒരു വേറിട്ട കാഴ്ച പ്രതീക്ഷിക്കും.

പക്ഷെ മകന്‍ കാമുകിയോട് വഴക്കിടുന്നു.

അച്ഛന്റെ ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കാന്‍ അമ്മ നിമജ്ഞനം ചെയ്യാതെ ഒളിപ്പിച്ചു വെച്ചതാണെന്നു പറയുന്നതോടുകൂടി മലയാള സിനിമയിലെ പതിവ് പ്രമേയമായ ഒറ്റത്തന്തക്കു പിറന്ന മകനും ചിതാഭസ്മം വീണ്ടെടുക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച മകന്റേയും അസ്ലീലചിത്രം തെളിയുന്നു.

കുരുടന്‍ ആനയെ കണ്ടതുപോലെ (മണ്ടന്മാര്‍ ലോകസിനിമ കണ്ടതു പോലെ എന്നും പറയാം)ലോക സിനിമയിലെ അവിടുന്നും ഇവിടുന്നുമുള്ള ദൃശ്യങ്ങള്‍ വെട്ടിയൊട്ടിച്ചാല്‍ ആര്‍ട് സിനിമയാകുമെന്നായിരിക്കും ഇവന്മാരുടെയൊക്കെ തോന്നല്‍.

അത്തരം മണ്ടത്തരത്തില്‍ നിന്നും മാത്രമെ ഇത്തരം ചാപിള്ളകള്‍ പിറവി കൊള്ളുകയുള്ളൂ.

ഇതിനേക്കാള്‍ ജൈവത ഷക്കീലയുടെ മുലയും തലയും ചിത്രങ്ങള്‍ക്കുണ്ട്.

വെള്ളയാണി പരമു,തെമ്മാടി വേലപ്പന്‍,ഊതിക്കാച്ചിയ പൊന്ന് എന്നീ സിനിമകള്‍ക്കൊപ്പം വെക്കാന്‍ പോലും ഈ സിനിമ യോഗ്യമല്ല.

ഏതുപ്രകാരത്തിലും ഒന്നൊന്നര വ്യാജ സിനിമയാണ് അമ്മേടെ ലാപ് ടോപ് എന്ന് നല്ല സിനിമക്ക് വേണ്ടി നിലനില്‍ക്കുന്ന പ്രേക്ഷക കോടതി വിലയിരുത്തുന്നു

6 comments:

a traveller with creative energy said...

പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെഴുതി മറ്റൊരു കഥാകൃത്ത് ഇന്ദുമേനോന്‍ തിരക്കഥ ചമച്ച് അതിപ്രശസ്ത കവിയും ലോകപ്രശസ്തകാമുകനുമായ രൂപേഷ് പോള് ഒണ്ടക്കിയ ഒരു സിനിമയത്രെ മൈ മദേര്‍സ് ലോപ് ടോപ്.

a traveller with creative energy said...

മലയാള സിനിമ ഇനിയും ജാടവല്‍ക്കരിക്കാനില്ല.

പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെഴുതി മറ്റൊരു കഥാകൃത്ത് ഇന്ദുമേനോന്‍ തിരക്കഥ ചമച്ച് അതിപ്രശസ്ത കവിയും ലോകപ്രശസ്തകാമുകനുമായ രൂപേഷ് പോള്‍ ഒണ്ടാക്കിയ ഒരു സിനിമയത്രെ മൈ മദേര്‍സ് ലാപ്ടോപ്.

അമ്മയും മകനും തമ്മിലുള്ള അതിവൈകാരിവും മാക്സിമം പൈങ്കിളി ടച്ചുള്ള ഒരു തിരക്കഥ എഴുപതുകളിലെ ആര്‍ട് സിനിമയുടെ മൂശയിലിട്ട് വാര്‍ത്തെടുത്ത, മലയാളിക്ക് നാണക്കേടുണ്ടാക്കിയ ഒരു വികലാംഗ സിനിമയാണ് ലാപ് ടോപ്പ്.

കൊല്‍ക്കത്തയില്‍ നാടക പ്രവര്‍ത്തകനായ സുരേഷ് ഗോപി(താടിയുണ്ട്)നാട്ടിലെത്തുന്നു,അമ്മയെകാണാന്‍.

ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാ‍ണെന്നറിഞ്ഞ് നടക മകന്‍ തളരുന്നു.

ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ സംശയിക്കുന്ന ഡോക്ടര്‍ അമ്മയുടെ ഗര്‍ഭപാത്രം ഒരു ചാക്ക് സഞ്ചിയിലാക്കി മകന്റെ കയ്യില്‍ കൊടുക്കുന്നു,ലാബ് ടെസ്റ്റിനുവേണ്ടി.

ഹതാശയായ നാടകമകന്‍ ബാറില്‍ കയറി മദ്യപിക്കുന്നു,ഗര്‍ഭപാത്രം ബാറില്‍ മറക്കുന്നു.

ക്ലീന്‍ ബോയ് ഗര്‍ഭപാത്ര കിറ്റ് കടലില്‍ വലിച്ചെറിയുന്നു.

ഒടുവില്‍ മകന്‍ ഗര്‍ഭപാത്രത്തിലേക്കെന്നപോലെ ജലാശയത്തിന്റെ ആഴത്തിലേക്ക് ഊളയിട്ട് പോകുന്നു.

ഇതാണ് സുഹൃത്തെ ലാപ് ടോപ്പിന്റെ കഥയും തമാശും.

ജാടകള്‍ കുറെ കണ്ടിട്ടുണ്ട്.

പക്ഷെ ഇമ്മാതിരി ഒന്നൊന്നര ജാട മലയാള സിനിമയില്‍ ആദ്യം.

ഗര്‍ഭപാത്രം സഞ്ചിയിലാക്കി മീന്‍ മാര്‍ക്കറ്റില്‍ പൊയിവരുന്നവനെ പോലെയുള്ള കാഴ്ച ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയാണ്.

തിളക്കുന്ന വെള്ളത്തിലേക്ക് എന്റെ കോണകവും എന്ന രീതിയില്‍ ആദിവാസി പ്രശ്നവും ഇതില്‍ കടന്നു വരുന്നു.

സിനിമ എന്ന ഈ സാധനത്തിന്റെ മറ്റൊരു ഭാഗത്ത് അമ്മ ഒളിപ്പിച്ചു വെച്ച അഛന്റെ ചിതാഭസ്മം

കാമുകി(പദ്മപ്രിയ) കണ്ടെടുത്ത് തമാ‍ശയാക്കുന്നുണ്ട്.

നമ്മള്‍ അവിടെ ഒരു വേറിട്ട കാഴ്ച പ്രതീക്ഷിക്കും.

പക്ഷെ മകന്‍ കാമുകിയോട് വഴക്കിടുന്നു.

അച്ഛന്റെ ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കാന്‍ അമ്മ നിമജ്ഞനം ചെയ്യാതെ ഒളിപ്പിച്ചു വെച്ചതാണെന്നു പറയുന്നതോടുകൂടി മലയാള സിനിമയിലെ പതിവ് പ്രമേയമായ ഒറ്റത്തന്തക്കു പിറന്ന മകനും ചിതാഭസ്മം വീണ്ടെടുക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച മകന്റേയും അസ്ലീലചിത്രം തെളിയുന്നു. കുരുടന്‍ ആനയെ കണ്ടതുപോലെ ലോക സിനിമയിലെ അവിടുന്നും ഇവിടുന്നുമുള്ള ദൃശ്യങ്ങള്‍ വെട്ടിയൊട്ടിച്ചാല്‍ ആര്‍ട് സിനിമയാകുമെന്നായിരിക്കും ഇവന്മാരുടെയൊക്കെ തോന്നല്‍।അത്തരം മണ്ടത്തരത്തില്‍ നിന്നും മാത്രമെ ഇത്തരം ചാപിള്ളകള്‍ പിറവി കൊള്ളുകയുള്ളൂ.

ഇതിനേക്കാള്‍ പ്രസക്തി ഷക്കീലയുടെ മുലയും തലയും ചിത്രങ്ങള്‍ക്കുണ്.
വെള്ളയാണി പരമു,തെമ്മാടി വേലപ്പന്‍ എന്നീ സിനിമകള്‍ക്കൊപ്പം വെക്കാന്‍ പോലും ഈ സിനിമ യോഗ്യമല്ല.

ഏതുപ്രകാരത്തിലും ഒന്നൊന്നര വ്യാജ സിനിമയാണ് അമ്മേടെ ലാപ് ടോപ് എന്ന് നല്ല സിനിമക്ക് വേണ്ടി നിലനില്‍ക്കുന്ന പ്രേക്ഷക കോടതി വിലയിരുത്തുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെഴുതി മറ്റൊരു കഥാകൃത്ത് ഇന്ദുമേനോന്‍ തിരക്കഥ ചമച്ച് അതിപ്രശസ്ത കവിയും ലോകപ്രശസ്തകാമുകനുമായ രൂപേഷ് പോള്‍ ഒണ്ടാക്കിയ ഈ സിനിമ തികഞ്ഞ പരാജയമാണ്.എന്താ ഇവന്മാരൊക്കെ കരുതിയിരിക്കുന്നത്!ഇങ്ങിനെയൊക്കെ ഒരു പടമെടുത്താല്‍ അവാര്‍ഡ് കിട്ടുമെന്നാണോ?ഇനി ചില്ലപ്പോള്‍ പറയാന്‍ പറ്റില്ല! ചിലപ്പോള്‍ കിട്ടിയേക്കും!കാലത്തിന്റെ പോക്ക് അങ്ങിനെയാ........

Anonymous said...

“ഇരുട്ടില്‍ നിന്നും ഒരു കൈ നീണ്ടു വരുന്നതുപോലെ.
അതെന്റെ പ്രണയത്തില്‍ തൊടുന്നു,നഗ്നതയില്‍ പരക്കുന്നു.
നീ എന്നില്‍ അമരുന്നതുപോലെ.....പക്ഷെ ഭാരമില്ല.
എനിക്കെന്തോ കിട്ടുന്നതുപോലെ.....എന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ നിന്റെ കാമം ഭ്രാന്തമായി ബ്രൌസ് ചെയ്യുന്നതുപോലെ.....മൈ ഗോഡ് ഇതെന്തൊരു ലോകമാ...കാണാതെയും കേള്‍ക്കാതെയും...“
.......അവള്‍

Anonymous said...

ജാടകള്‍ കുറെ കണ്ടിട്ടുണ്ട്.

പക്ഷെ ഇമ്മാതിരി ഒന്നൊന്നര ജാട മലയാള സിനിമയില്‍ ആദ്യം.

ഗര്‍ഭപാത്രം സഞ്ചിയിലാക്കി മീന്‍ മാര്‍ക്കറ്റില്‍ പൊയിവരുന്നവനെ പോലെയുള്ള കാഴ്ച ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയാണ്.

Anonymous said...

ഒരു നല്ല്പ്പതു വയസ്സ് കഴിഞ്ഞ് ഈ സിനിമ ഉണ്ടാക്കിയവര്‍ തന്നെ ഇത് കണ്ടാല്‍ ഇങ്ങിനെ പറയും: അയ്യേ, ഈ തീട്ടക്കഷ്ണം ഞാന്‍ തന്നെ ഉണ്ടാകിയതാണോ?