Saturday, November 1, 2008

കുരുക്ഷേത്ര:മന്ദബുദ്ധികള്‍ എവറസ്റ്റും കീഴടക്കും




ന്ദബുദ്ധികള്‍ എവറെസ്റ്റും കീഴടക്കും.
അവര്‍ക്ക് പിന്മുന്‍ നോക്കാനില്ലല്ലോ.
അതു പോലെ ഒരു പ്രയോഗമായി മാറാനിടയുള്ള ഒന്നാണ് മേജര്‍ രവിയും സിനിമയെടുക്കും.
ഇത്രയേറെ അസംബന്ധമായ ഒരു സിനിമ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.
ഇത് രാജ്യസ്നേഹമല്ല,മനുഷ്യവിരുദ്ധമാണ്.
ഒരു കമ്പിവേലി കെട്ടി അപ്പുറത്തും ഇപ്പുറത്തും ബൊംബ് പൊട്ടിക്കുന്നതാണ് ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്നം എന്ന് പറയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല.
ചില തമാശ നടന്മാര്‍ ഒരിടത്തിരുന്ന്‍ തമാശ പൊട്ടിക്കുന്നു,മറ്റൊരിടത്ത് വീരനായകന്മാര്‍ ബൊംബ് പൊട്ടിക്കുന്നു.

സംവിധായകന്‍ മേജര്‍ രവി ഒരു കാര്യത്തിലും മേജര്‍ അല്ല്ലെന്ന് ഈ സിനിമ തെളിയിക്കുന്നു.
യുദ്ധത്തെ ആദര്‍ശവല്‍ക്കരിക്കുന്ന സിനിമ മാത്രമല്ല എന്തായാലും ചരിത്രത്തില്‍ ചവറ്റുകൊട്ടയിലാണ് സ്ഥാനം.
സത്യത്തില്‍ ഇയാള്‍ യഥാര്‍ത്ഥ യുദ്ധം കണ്ടിട്ടില്ല.
പൊട്ടക്കിണറില്‍ മുക്രിയിടുന്ന ഒരു പൊട്ടന്‍ തവളലെപ്പോലെയാണിതിന്റെ സംവിധാനം.
“മഹാദേവനോടു കളിക്കരുതെന്ന് നിങ്ങളുടെ മുഷറഫിനോട് പറഞ്ഞേക്കു” എന്നു പറയുന്ന മോഹന്‍ലാലും “അമ്മെ യുദ്ധം തുടങ്ങി,മകനെ കുറിച്ചഭിമാനിക്കൂ ”എന്നു പറയുന്ന സിദ്ദിഖും ആരുടെ ഭാവനാസൃഷ്ട്രിയായാലും അപാരം തന്നെ.
ഒരു ജോലിയും കിട്ടാതെ വരുമ്പോളാണ് ,എങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്നുകളയാം എന്ന് ഏതൊരു മനുഷ്യനും തീരുമാനിക്കുന്നതെന്ന് സെലക്ഷന്‍ ക്യാമ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വേറൊരു ജോലിക്ക് സാധ്യതയുള്ള ആരെങ്കിലും ദേശാഭിമാനത്തിന്റെ പേരില്‍ ഈ പണിക്ക് പോകുമെന്ന് കരുതുന്ന സംവിധായകനെക്കുറിച്ച് സഹതാപം തോന്നുന്നു.


മനുഷ്യരില്‍ സമൂഹത്തില്‍ താല്പര്യമുള്ള കലാകാരനെങ്കില്‍ ചിന്തിക്കുക സകല രാജ്യത്തിന്റെയും മണ്ണിലൂടെ പോകുന്ന സില്‍ക്ക് റൂട്ടിനെപ്പറ്റിയായിരിക്കും,അതിര്‍ത്തികളെപ്പറ്റിയായിരിക്കില്ല.
ഭരണകൂട താല്പര്യങ്ങള്‍ക്ക് കുഴലൂത്തു നടത്തുന്ന ഒരു വെറും മേജര്‍ ആയിരിക്കരുത് സംവിധായകന്‍.