വെറ്റിനറി ഡോക്ടറുടെ അടുത്ത് പൂവന്‍ കോഴിയുമായി
വന്ന ആള്‍: ഡോക്ടര്‍,എന്റെ പൂവന്‍ കൂകുന്നില്ല...
ഡോക്ടര്‍: ഇതേവരെ കൂകിയിട്ടില്ല?
ആള്‍:ഇല്ല,ഡോക്ടര്‍.
ഡോക്ടര്‍: ഒരു കാര്യം ചെയ്യൂ...സാഗര്‍ എലിയാസ് ജാക്കി കൊണ്ടു പോയി കാണിക്കൂ...കൂകിക്കോള്ളും.
Monday, April 20, 2009
Saturday, November 1, 2008
കുരുക്ഷേത്ര:മന്ദബുദ്ധികള്‍ എവറസ്റ്റും കീഴടക്കും
മന്ദബുദ്ധികള്‍ എവറെസ്റ്റും കീഴടക്കും.
അവര്‍ക്ക് പിന്മുന്‍ നോക്കാനില്ലല്ലോ.
അതു പോലെ ഒരു പ്രയോഗമായി മാറാനിടയുള്ള ഒന്നാണ് മേജര്‍ രവിയും സിനിമയെടുക്കും.
ഇത്രയേറെ അസംബന്ധമായ ഒരു സിനിമ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.
ഇത് രാജ്യസ്നേഹമല്ല,മനുഷ്യവിരുദ്ധമാണ്.
ഒരു കമ്പിവേലി കെട്ടി അപ്പുറത്തും ഇപ്പുറത്തും ബൊംബ് പൊട്ടിക്കുന്നതാണ് ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്നം എന്ന് പറയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല.
ചില തമാശ നടന്മാര്‍ ഒരിടത്തിരുന്ന്‍ തമാശ പൊട്ടിക്കുന്നു,മറ്റൊരിടത്ത് വീരനായകന്മാര്‍ ബൊംബ് പൊട്ടിക്കുന്നു.
സംവിധായകന്‍ മേജര്‍ രവി ഒരു കാര്യത്തിലും മേജര്‍ അല്ല്ലെന്ന് ഈ സിനിമ തെളിയിക്കുന്നു.
യുദ്ധത്തെ ആദര്‍ശവല്‍ക്കരിക്കുന്ന സിനിമ മാത്രമല്ല എന്തായാലും ചരിത്രത്തില്‍ ചവറ്റുകൊട്ടയിലാണ് സ്ഥാനം.
സത്യത്തില്‍ ഇയാള്‍ യഥാര്‍ത്ഥ യുദ്ധം കണ്ടിട്ടില്ല.
പൊട്ടക്കിണറില്‍ മുക്രിയിടുന്ന ഒരു പൊട്ടന്‍ തവളലെപ്പോലെയാണിതിന്റെ സംവിധാനം.
“മഹാദേവനോടു കളിക്കരുതെന്ന് നിങ്ങളുടെ മുഷറഫിനോട് പറഞ്ഞേക്കു” എന്നു പറയുന്ന മോഹന്‍ലാലും “അമ്മെ യുദ്ധം തുടങ്ങി,മകനെ കുറിച്ചഭിമാനിക്കൂ ”എന്നു പറയുന്ന സിദ്ദിഖും ആരുടെ ഭാവനാസൃഷ്ട്രിയായാലും അപാരം തന്നെ.
ഒരു ജോലിയും കിട്ടാതെ വരുമ്പോളാണ് ,എങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്നുകളയാം എന്ന് ഏതൊരു മനുഷ്യനും തീരുമാനിക്കുന്നതെന്ന് സെലക്ഷന്‍ ക്യാമ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വേറൊരു ജോലിക്ക് സാധ്യതയുള്ള ആരെങ്കിലും ദേശാഭിമാനത്തിന്റെ പേരില്‍ ഈ പണിക്ക് പോകുമെന്ന് കരുതുന്ന സംവിധായകനെക്കുറിച്ച് സഹതാപം തോന്നുന്നു.
മനുഷ്യരില്‍ സമൂഹത്തില്‍ താല്പര്യമുള്ള കലാകാരനെങ്കില്‍ ചിന്തിക്കുക സകല രാജ്യത്തിന്റെയും മണ്ണിലൂടെ പോകുന്ന സില്‍ക്ക് റൂട്ടിനെപ്പറ്റിയായിരിക്കും,അതിര്‍ത്തികളെപ്പറ്റിയായിരിക്കില്ല.
ഭരണകൂട താല്പര്യങ്ങള്‍ക്ക് കുഴലൂത്തു നടത്തുന്ന ഒരു വെറും മേജര്‍ ആയിരിക്കരുത് സംവിധായകന്‍.
Tuesday, October 28, 2008
പോലീസ് പിടിയിലായത് മോഹന്‍ ലാല്‍ ഫാന്‍സോ മമ്മൂട്ടി ഫാന്‍സോ?
തൃശൂര്‍ ജോസ് തിയ്യറ്ററില്‍ വെച്ച് സ്തീകളെ അപമാനിച്ചതിന്റെ പേരില്‍ രണ്ടു പുരുഷന്മാരെ രണ്ടു ദിവസങ്ങളിലായി പോലീസ് പിടിച്ചു.
കുരുക്ഷേത്രം എന്ന സിനിമക്കിടയിലാണ് സംഭവം.
പിടിയിലായവര്‍ മോഹന്‍ലാല്‍ ഫാന്‍സോ മമ്മൂട്ടി ഫാന്‍സോ എന്നിതുവരെ സമ്മതിച്ചിട്ടില്ല.
പിന്‍ കുറിപ്പ് : ഇന്ത്യ പാകിസ്താനേയും പാക്കിസ്താന്‍ ഇന്ത്യയേയും കാണുന്നതു പോലെയാണ് പുരുഷന്മാര്‍ സ്തീകളെ കാണുന്നത്.
Sunday, October 26, 2008
നമ്മുടെ സിനിമ അവരുടെ സിനിമ
ഇന്ന് മലയാളം മുഴുവന്‍ സുബ്രമണ്യപുരത്താണ്.
സ്വന്തം വീട്ടില്‍ ദാരിദ്യം അനുഭവിക്കുന്നവന്‍ മറ്റവന്റെ വീട്ടിലെ പുകയിലേക്ക് നോക്കി നിശ്വസിക്കുന്നതാണൊ അതോ മലയാളിയുടെ പുത്തിയും ബോധവും എണ്‍പതുകളിലേക്ക് തിരിച്ചു പോകുന്നതാണൊ?
നിരൂപണങ്ങള്‍ വായിച്ചും അഭിപ്രായങ്ങള്‍ കേട്ടും വീണ്ടും ഒന്നു കൂടി ആ സിനിമ കണ്ടു.
പിടികിട്ടുന്നില്ല.
മന്ദബുദ്ധികളാണെങ്കിലും നാലാള്‍ പറഞ്ഞാല്‍ സുബ്രമണ്യപുരത്തേക്ക് പോകണമെന്നല്ലെ.
മലയാളത്തിലെ ആര്‍ട്ട് സിനിമയും കമ്മേര്‍സ്യല്‍ സിനിമാക്കാരും നമുക്ക് പിറകെ ചൂലുമായുണ്ടല്ലോ.
പേടിച്ച് നമ്മള്‍ തമിഴെങ്കില്‍ തമിഴ് എന്നു കരുതി സുബ്രമണ്യ പുരത്തേക്ക് പായുകയാണ്.
എന്തായാലും സിനിമയുടെ കാര്യത്തിലെങ്കിലും നമ്മള്‍ ഹൃദയ രോഗികളെപ്പോലെ പിറകിലേക്കാണ് നടക്കുന്നത്.
നമ്മുടെ മുഖ്യധാരാ സിനിമയാണെങ്കില്‍ ഒറ്റപ്പാലത്തെ ഒരു മനയില്‍ തൂണും ചാരി ഇരിപ്പാണ്.
എന്നാണ് കിടപ്പെന്നു മാത്രം ചിന്തിച്ചാല്‍ മതി.
സാമ്പാറില്‍ വീഴാനും കാല്‍തെറ്റി പൊടിയില്‍ മൂക്കുത്താനും വയസ്സന്മാരായ നായകരും കോമാളികളും മനപ്പറമ്പില്‍ കുടവയറന്‍ പ്രേതങ്ങളെപ്പോലെ ചുറ്റുകയാണ്.
എന്തൊക്കെ പറഞ്ഞാലും ആര്‍ട്ട് സിനിമയിലാണെങ്കില്‍ എല്ലാ കാര്യത്തിനും ഒരു സ്ഥിരതയൊക്കെയുണ്ട്.
ക്യാമറയുടെ മെല്ലെപ്പോക്കും ഏതോ അന്യഗൃഹജീവികളെപ്പോലെ അഭിനേതാക്കളുടെ മന്ദമുഖവും.
ഒരിടവേള താടി വടിച്ചു നടന്ന വിഹ്വല നായകന്‍ പഴയ താടിയും ഫിറ്റ്ചെയ്ത് തിരിച്ചു വന്നിട്ടുമുണ്ട്.
സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അവാര്‍ഡെന്ന ഒറ്റമൂലിയില്‍ അതെത്രകാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം.
സ്ഥിരത കഴുതയുടെ മാത്രം നന്മയാണെന്ന് ഇവരെ ആരു പഠിപ്പിക്കും.

Thursday, August 7, 2008
മലയാള സിനിമ ഇനിയും ജാടവല്‍ക്കരിക്കാനില്ല.
പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെഴുതി മറ്റൊരു കഥാകൃത്ത് ഇന്ദുമേനോന്‍ തിരക്കഥ ചമച്ച് അതിപ്രശസ്ത കവിയും ലോകപ്രശസ്തകാമുകനുമായ രൂപേഷ് പോള്‍ ഒണ്ടാക്കിയ ഒരു സിനിമയത്രെ മൈ മദേര്‍സ് ലാപ്ടോപ്.
അമ്മയും മകനും തമ്മിലുള്ള അതിവൈകാരിവും മാക്സിമം പൈങ്കിളി ടച്ചുള്ള ഒരു തിരക്കഥ എഴുപതുകളിലെ ആര്‍ട് സിനിമയുടെ മൂശയിലിട്ട് വാര്‍ത്തെടുത്ത, മലയാളിക്ക് നാണക്കേടുണ്ടാക്കിയ ഒരു വികലാംഗ സിനിമയാണ് ലാപ് ടോപ്പ്.
കൊല്‍ക്കത്തയില്‍ നാടക പ്രവര്‍ത്തകനായ സുരേഷ് ഗോപി(താടിയുണ്ട്)നാട്ടിലെത്തുന്നു,അമ്മയെകാണാന്‍(രോഗിയാണ്).
അമ്മ മരണത്തോട് മല്ലടിക്കുകയാണെന്നറിഞ്ഞ് നടക മകന്‍ തളരുന്നു.
ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ സംശയിക്കുന്ന ഡോക്ടര്‍ അമ്മയുടെ ഗര്‍ഭപാത്രം ഒരു ചാക്ക് സഞ്ചിയിലാക്കി മകന്റെ കയ്യില്‍ കൊടുക്കുന്നു,ടെസ്റ്റിനുവേണ്ടി.
ഹതാശയായ നാടകമകന്‍ ബാറില്‍ കയറി മദ്യപിക്കുന്നു,ഗര്‍ഭപാത്രം ബാറില്‍ മറക്കുന്നു.
ക്ലീന്‍ ബോയ് ഗര്‍ഭപാത്ര കിറ്റ് കടലില്‍ വലിച്ചെറിയുന്നു.
ഒടുവില്‍ മകന്‍ ഗര്‍ഭപാത്രത്തിലേക്കെന്നപോലെ ജലസ്രോതസ്സിന്റെ ആഴത്തിലേക്ക് ഊളയിട്ട് പോകുന്നു.
ഇതാണ് സുഹൃത്തെ ലാപ് ടോപ്പിന്റെ കഥയും തമാശും.
ജാടകള്‍ കുറെ കണ്ടിട്ടുണ്ട്.
പക്ഷെ ഇമ്മാതിരി ഒന്നൊന്നര ജാട മലയാള സിനിമയില്‍ ആദ്യം.
ഗര്‍ഭപാത്രം സഞ്ചിയിലാക്കി മീന്‍ മാര്‍ക്കറ്റില്‍ പൊയിവരുന്നവനെ പോലെയുള്ള കാഴ്ച ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വകയാണ്.
തിളക്കുന്ന വെള്ളത്തിലേക്ക് എന്റെ കോണകവും എന്ന രീതിയില്‍ ആദിവാസി പ്രശ്നവും ഇതില്‍ കടന്നു വരുന്നു.
സിനിമ എന്ന ഈ സാധനത്തിന്റെ മറ്റൊരു ഭാഗത്ത് അമ്മ ഒളിപ്പിച്ചു വെച്ച അഛന്റെ ചിതാഭസ്മം കാമുകി(പദ്മപ്രിയ) കണ്ടെടുത്ത് തമാശയാക്കുന്നുണ്ട്.
നമ്മള്‍ അവിടെ ഒരു വേറിട്ട കാഴ്ച പ്രതീക്ഷിക്കും.
പക്ഷെ മകന്‍ കാമുകിയോട് വഴക്കിടുന്നു.
അച്ഛന്റെ ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കാന്‍ അമ്മ നിമജ്ഞനം ചെയ്യാതെ ഒളിപ്പിച്ചു വെച്ചതാണെന്നു പറയുന്നതോടുകൂടി മലയാള സിനിമയിലെ പതിവ് പ്രമേയമായ ഒറ്റത്തന്തക്കു പിറന്ന മകനും ചിതാഭസ്മം വീണ്ടെടുക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച മകന്റേയും അസ്ലീലചിത്രം തെളിയുന്നു.
കുരുടന്‍ ആനയെ കണ്ടതുപോലെ (മണ്ടന്മാര്‍ ലോകസിനിമ കണ്ടതു പോലെ എന്നും പറയാം)ലോക സിനിമയിലെ അവിടുന്നും ഇവിടുന്നുമുള്ള ദൃശ്യങ്ങള്‍ വെട്ടിയൊട്ടിച്ചാല്‍ ആര്‍ട് സിനിമയാകുമെന്നായിരിക്കും ഇവന്മാരുടെയൊക്കെ തോന്നല്‍.
അത്തരം മണ്ടത്തരത്തില്‍ നിന്നും മാത്രമെ ഇത്തരം ചാപിള്ളകള്‍ പിറവി കൊള്ളുകയുള്ളൂ.
ഇതിനേക്കാള്‍ ജൈവത ഷക്കീലയുടെ മുലയും തലയും ചിത്രങ്ങള്‍ക്കുണ്ട്.
വെള്ളയാണി പരമു,തെമ്മാടി വേലപ്പന്‍,ഊതിക്കാച്ചിയ പൊന്ന് എന്നീ സിനിമകള്‍ക്കൊപ്പം വെക്കാന്‍ പോലും ഈ സിനിമ യോഗ്യമല്ല.
ഏതുപ്രകാരത്തിലും ഒന്നൊന്നര വ്യാജ സിനിമയാണ് അമ്മേടെ ലാപ് ടോപ് എന്ന് നല്ല സിനിമക്ക് വേണ്ടി നിലനില്‍ക്കുന്ന പ്രേക്ഷക കോടതി വിലയിരുത്തുന്നു
Tuesday, August 5, 2008
Subscribe to:
Posts (Atom)